
ആലപ്പുഴ : ജാമിഅ ഹാശിമിയ്യയുടെ കീഴിൽ ആഗസ്റ്റ് 15 മുതൽ 28 വരെ സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസ്, സെയ്ദ് പൂക്കോയ തങ്ങൾ 62ാം ആണ്ട് നേർച്ച, പി.കെ ബാദ്ഷ സഖാഫി ഉസ്താദിന്റെ 27ാം വാർഷിക മദ്ഹുറസൂൽ പ്രഭാഷണം എന്നിവയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികളായി ഉസ്താദ് പി കെ മുഹമ്മദ് ബാദ്ഷ സഖാഫി, സയ്യിദ് ഹസ്സൻ ബുഖാരി തങ്ങൾ അൽ മദനി, ഉസ്താദ് സി പി മുഹമ്മദ് മുസ്ലിയാർ (രക്ഷാധികാരികൾ) സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ (ചെയർമാൻ) ഉനൈസ് നെൽപ്പുര (ജനറൽ കൺവീനർ) അസീം ആലപ്പുഴ (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |