
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക പള്ളിയിലെ വിശുദ്ധ ഔസേപ്പിതാവിന്റെ കർക്കിടക തിരുനാളിന് ഇടവക വികാരി ഫാ. ചെറിയാൻ കാരിക്കമ്പിൽ കൊടിയേറ്റി. ഫാ. മാത്യു മുല്ലശ്ശേരി, ഫാ. ടിജോ പതാലിൽ എന്നിവർ സഹ കാർമ്മികരായി. ട്രസ്റ്റി മാരായ ഫിലിപ്പ് ആഞ്ഞിലിപ്പറമ്പിൽ, സൈറസ് മച്ചുങ്കൽ, ഡോമിനിക് കവലക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇമ്മാനുവൽ, എയ്ഞ്ചൽസ് ഗ്രൂപ്പ് നേതൃത്വം നൽകിയ ജപമാല, മധ്യസ്ഥ പ്രാർത്ഥന, ലെദീഞ്ഞ് എന്നിവയ്ക്ക് ശേഷമാണ് കൊടി ഉയർത്തൽ ചടങ്ങ് നടന്നത്. ശേഷം ഫാ. ജേക്കബ് നടുവിലെകളം ദിവ്യബലി അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |