
അമ്പലപ്പുഴ:തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ രൂപമായ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആജീവിക മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട് ഉദ്‌ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് സീന അധ്യക്ഷത വഹിച്ചു. ഹെഡ് ക്ലർക്ക് അഫ്സൽ സ്വാഗതം പറഞ്ഞു. ബി.ഡി.ഒ ഹമീദ് കുട്ടി ആശാൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വിഷ്ണുപ്രസാദ്, ഉഷാ ബാബു, ആര്യ കൃഷ്ണൻ, മെമ്പർമാരായ സിമി പൊടിയൻ, ലേഖ ബിജു, സിനിയ ഷിഹാബ്, ഓമനക്കുട്ടൻ, ഷാജിമോൻ, ലേഖമോൾ സനൽ, അനിൽ പാഞ്ചജന്യം, കെ.എഫ്.ലാൽജി, പ്രേം ഭാസിൻ എന്നിവർപ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |