
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റിന്റെ രാമായണ മാസാചരണത്തിനും ഭാഗവത സപ്താഹയജ്ഞത്തിനും തുടക്കമായി. രാജപ്രതിനിധി തെക്കേടത്ത് നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നടത്തി. സി. ബാലചന്ദ്രൻ അമ്പലപ്പുഴയാണ് യജ്ഞാചാര്യൻ. കണ്ണൂർ മാടവന മനോജ് നമ്പൂതിരി കാർമ്മികത്വം വഹിക്കും. വെള്ളിയാഴ്ച ഭാഗവത സമർപ്പണത്തോടെ സപ്താഹയജ്ഞം സമാപിക്കും. ചടങ്ങിൽ സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, വി.ജെ.ശ്രീകുമാർ വലിയമഠം ,കെ.എം.പണിക്കർ, കീർത്തി കേസരി പിള്ള, ഷാജി ഗാബീസ്, ബി.ഹരികുമാർ കോന്നോത്ത്, എൻ.മാധവൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |