
മാന്നാർ: ഫിഫ ലോകകപ്പ് 2026 ഫൈനലിനോടനുബന്ധിച്ച് മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്‌കൂളിൽ 'ജേഴ്സി ഡേ' ആഘോഷിച്ചു. കായികമൂല്യങ്ങൾ, ടീം സ്പിരിറ്റ്, കായികമര്യാദ എന്നിവ വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ
സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു വിജയൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശോഭന ദേവി അദ്ധ്യക്ഷത വഹിച്ചു. കായിക അദ്ധ്യാപകൻ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളുടെയും ക്ലബ്ബുകളുടെയും ഫുട്ബോൾ ജേഴ്സികൾ അണിഞ്ഞ് ജേഴ്സി പരേഡിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |