
ഹരിപ്പാട്: ഓൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഹരിപ്പാട് ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ന്യൂ ലാന്റ് കോൺഫറൻസ് ചേർന്ന സമ്മേളനം തൂഫാൻ പ്രവർത്തനങ്ങൾക്ക് എക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞഎടുത്തു. വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.അനിൽ മുഖ്യ പ്രഭാഷണവും, സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർആർ.ജയകുമാർ സ്വാഗതവും , ലിപി ലളിത റിപ്പോർട്ടും, ശോഭന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |