SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

സെൻസസ് ഡ്യൂട്ടിക്കിടെ നായയുടെ കടിയേറ്റു

g

ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന് വളർത്തുനായയുടെ കടിയേറ്റു. ഇരു കൈകൾക്കും പരിക്കേറ്റ് സെൻസസ് ഡ്യൂട്ടി സൂപ്പർവൈസർ ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്ക് അവലുക്കുന്ന് സഫാ മൻസിലിൽ എച്ച്.അമീറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ന് നഗരത്തിലെ ചാത്തനാട് മന്നത്ത് ജംഗ്ഷന് തെക്ക് വശമുള്ള ഒരു വീട്ടിൽ സെൻസസ് ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. സെൻസസ് എന്യുമറ്റേറ്ററായ ഭാര്യ ആര്യാട് എച്ച്.എസ്.എൽ.പി സ്കൂൾ അദ്ധ്യാപിക ഷംന അമീറിനൊപ്പമുണ്ടായിരുന്നു. നായ ഭാര്യയുടെ നേരെ ചാടിവരുന്നതുകണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. ആമീറിന് കീഴിലുള്ള ആറ് എന്യൂമറേറ്റർമാരിൽ ഒരാളാണ് ഷംന. വയോധികർ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒന്നര മാസം മുമ്പാണ് ബഹറിനിൽ നിന്ന് വളർത്തുനായയെ എത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL