SignIn
Kerala Kaumudi Online
Monday, 14 September 2026 11.04 PM IST

ജീവനാഡി തളർന്ന് ചൂരമനത്തോട്

jkhjkh

തുറവൂർ:നാടിന്റെ ജീവനാഡിയാകേണ്ട ഒരു ജലാശയം എങ്ങനെയൊക്കെ നശിപ്പിക്കപ്പെടാം എന്നതിന്റെ ഉദാഹരണമാണ് തൈക്കാട്ടുശ്ശേരി രണ്ടാം വാർഡിലെ ചൂരമനത്തോട്. മണപ്പുറത്തുനിന്ന് തുടങ്ങി ചൂരമന വഴി വല്ല്യാറ ഭാഗത്തുകൂടി വേമ്പനാട്ടുകായലിൽ ചെന്നുചേരുന്ന ഈ തോട് ഇന്ന് സാമൂഹ്യവിരുദ്ധരുടെ ചൂഷണത്തിന് ഇരയാണ്.

​കഴിഞ്ഞ ദിവസം ചൂരമന കലുങ്ക് കുരിശടിയ്ക്കു സമീപം പടിഞ്ഞാറോട്ടൊഴുകുന്ന ഈ തോട്ടിൽ സാമൂഹ്യവിരുദ്ധർ തള്ളിയ അതിരൂക്ഷ ഗന്ധം വമിക്കുന്ന ദ്രവമാലിന്യമാണ് പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കിയത്. സമീപവാസികൾക്ക് കടുത്ത ശ്വാസതടസവും തലവേദനയുമാണ് അനുഭവപ്പെട്ടത്. വീടുകളിൽ പോലും നിൽക്കാനാവാത്ത അവസ്ഥയിലാണെന്നാണ് നാട്ടുകാർ പറയുന്നത്.​തോട്ടിൽ കൊതുക് പെരുകി രോഗങ്ങൾ പടരുകയാണ്. തോട്ടിലെ മാലിന്യം വേഗത്തിൽ നീക്കം ചെയ്യാനുള്ള ശുചീകരണ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം, രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കി കുറ്റക്കാരെ കണ്ടെത്താനും മാതൃകാപരമായ ശിക്ഷ നൽകാനും പഞ്ചായത്ത് അധികാരികളും പൊലിസും തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യം.

​....................

​പ്രദേശത്തെ പ്രധാന ശുദ്ധജല ശ്രോതസ്

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി, തോടുകളിലെ മണ്ണിടിച്ചിൽ തടയാൻ കയർപ്പായയും തടയിണകളും നിർമ്മിച്ച് സംരക്ഷിച്ചു പോന്നതോടാണിത്.

പതിവായി മാലിന്യം ഒഴുക്കിവിട്ടും ചാക്കുകളിൽ കെട്ടിത്തള്ളിയും നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരുടെ നടപടിക്ക് എതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

 നാട്ടുകാരുടെ കുടിവെള്ള സ്രോതസും ജൈവവൈവിധ്യവും തകർക്കുന്ന ഈ കുറ്റകൃത്യത്തിന് പിന്നിൽ വൻകിട സ്ഥാപനങ്ങളോ ലോറികളിൽ മാലിന്യം തള്ളുന്നവരോ ആകാം എന്നാണ് നാട്ടുകാരുടെ സംശയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL