
മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള നാട്ടുചന്തക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസിനു മുന്നിൽ തുടങ്ങിയ മാസച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സരള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജെസ്സി ജോസ് അദ്ധ്യക്ഷയായി . പഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് ആദ്യവില്പന നിർവഹിച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, എം.ഇ സംരംഭം ഉൽപ്പന്നങ്ങൾ എന്നിവ വില്പനയ്ക്കായി ഉണ്ടായിരുന്നു . അഗ്രി സി.ആർ.ബി സുനിത സതീശൻ, ബിന്ദാര, സരിത.,വിദ്യ,ആശ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |