SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

ഫുട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം

അമ്പലപ്പുഴ: തൂക്കുകുളത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിക്കും എം.എൽ.എക്കും കളക്ടർക്കും നിവേദനം നൽകി മാതൃഭൂമി സൗഹൃദ കൂട്ടായ്മ. ദേശീയപാത ക്രോസ് ചെയ്ത് തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുന്നതിന് തൂക്കുകുളം നിവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആലപ്പുഴ ടൗണിൽ പോകുന്നവർ ദേശീയപാത ക്രോസ് ചെയ്ത് പടിഞ്ഞാറേ വശത്ത് എത്തണമെങ്കിൽ പറവൂരോ കളർകോടോ പോകേണ്ട സ്ഥിതിയാണ്. ഇതേ ബുദ്ധിമുട്ട് തന്നെയാണ് തെക്കുഭാഗത്തേക്ക് പോയി വരുന്നവരും അനുഭവിക്കുന്നത്. ഇതിന് പരിഹാരം ഫുട്ട് ഓവർ ബ്രിഡ്ജ് മാത്രമാണെന്ന് തൂക്കുകുളം മാതൃഭൂമി സൗഹൃദ കൂട്ടായ്മ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL