
ചേർത്തല:എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിദർശൻ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അദ്ധ്യാപകർക്കായി പുതിയ കാലഘട്ടത്തിൽ ഹിന്ദി ഭാഷാ പഠനത്തിന്റെ സവിശേഷതകളും പ്രാധാന്യവും' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു. ഡോ. വി.പി. മുഹമ്മദ് കുഞ്ഞ് മേത്തർ ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.യു.സുരേഷ് കുമാർ, ജി ബാബുനാഥ്,വി.സി.പാർത്ഥൻ,ലിസമ്മ ജോസഫ്, ടി.വി. ഹരികുമാർ എന്നിവർ ക്ലാസെടുത്തു. ഗാന്ധിസ്മാരക ഗ്രാമസേവാ പി.എസ്. മനു സ്വാഗതവും ശ്രീദേവി വേണുഗോപാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |