
ആലപ്പുഴ: ഫാസിസ്റ്റ് ഭരണകൂടം രാജ്യത്ത് ജനാധിപത്യവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന കാലത്ത് തിരുത്തൽ ശക്തികളാകാൻ യുവജനങ്ങൾക്ക് കഴിയുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. 26,27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന യൂത്ത്ലീഗ് ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് എ. എം നസീർ, അഡ്വ. എച്ച്. ബഷീർകുട്ടി, കമാൽ എം മാക്കിയിൽ.ബഷീർ തട്ടാപറമ്പിൽ, സഫീർ പീടിയേക്കൽ, എ. എം നൗഫൽ, ഷിബി കാസിം, സാബു ഇലവുംമൂട്ടിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |