
ആലപ്പുഴ : ഇ ഡി. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ( ജേക്കബ് ) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ആവശ്യപ്പെട്ടു. പാർട്ടി ജില്ലാതല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി . ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൽ , നൈനാൻ തോമസ് , ഷാജി വാണിയപ്പുരക്കൽ , മോഹനൻ നായർ , ഷാജി സഖറിയ, രാജൻ തേക്കേവിള, ജേക്കബ്ബ് തരകൻ, എബ്രാഹം കുഞ്ഞാപ്പച്ചൻ, വിജയകുമാർ വാലയിൽ, അനീഷ് ആറാട്ടുകുളം, സാബു വള്ളപ്പുര, കെ.എൻ സാംസൺ , മത്തായിച്ചൻ കാഞ്ഞിക്കൽ, പി.എസ്. ഗോപിനാഥപിള്ള, സി.പി രാഹുൽ, ബിജു ഗ്രാമം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |