
ആലപ്പുഴ : ജോയ്സ് മ്യൂസിക് സ്‌കൂളിന്റെ മൂന്നാമത് വാർഷികാഘോഷം അഡ്വ. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഡയറക്ടർ ജോയ് സാക്സ് അദ്ധ്യക്ഷത വഹിച്ചു ഡോ.നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. കേണൽ സി. വിജയകുമാർ, കളർകോട് ഹരികുമാർ, സുകുമാര മേനോൻ, മാലിനി രമേശ് , വെങ്കിട്ടരാമൻ, അരുൺ കുമാർ, അനു പറവൂർ തുടങ്ങിയവർ പ്രസംഗിച്ചു. സിനിമ പിന്നണി ഗായകരടക്കം പങ്കെടുത്ത സംഗീത വിരുന്ന് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |