SignIn
Kerala Kaumudi Online
Monday, 14 September 2026 1.39 AM IST

തെരുവുനായ നിയന്ത്രണം: ഷെൽട്ടറിന് സ്ഥലം വെല്ലുവിളി

ആലപ്പുഴ: നാടാകെ തെരുവുനായ ശല്യം രൂക്ഷമാകുകയും കോടതി ഇടപെടുകയും ചെയ്തിട്ടും നോഡൽ ഓഫീസർ നിയമനത്തിലൊതുങ്ങി ജില്ലയിലെ പേവിഷ - തെരുവുനായ നിർമ്മാർജ്ജന പദ്ധതി. തെരുവുനായ് വന്ധ്യം കരണത്തിനും പേ വിഷ പ്രതിരോധത്തിനും ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറാനും എ.ബി.സി സെന്ററുകൾക്കും ഷെൽട്ടർ ഹോമുകൾക്കുമുള്ള സ്ഥലം കണ്ടെത്തി നൽകുന്നതിനുമുള്ള കാലതാമസസമാണ് പ്രവർത്തനങ്ങൾക്ക് തടസം. ആലപ്പുഴ നഗരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന സീ വ്യൂ വാർഡിലെ എ.ബി.സി സെന്റർതുറന്ന് പ്രവർത്തിപ്പിക്കാൻ വൈകുന്നതും വെല്ലുവിളിയാണ്.

ഒരു നായയെ വന്ധ്യം കരിക്കാനും വാക്സിനേഷനുമായി 1500 രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ചെലവിടേണ്ടത്. 500 രൂപ നായ്ക്കളെ പിടികൂടി തിരിച്ചെത്തിക്കുന്നതിനും 600 രൂപ വന്ധ്യംകരണത്തിനും 400 രൂപ ഭക്ഷണത്തിനുമാണ് ചെലവഴിക്കുന്നത്. നഗരസഭകൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറുന്നതിലുള്ള സാങ്കേതികതടസങ്ങൾ വെല്ലുവിളിയാണ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ എ.ബി.സി പദ്ധതിക്ക് മരുന്നും മറ്റും വാങ്ങുന്നതിന്റെ മേൽനോട്ടവും ചുമതലയും ജില്ലാ നോ‌‌ഡൽ ഓഫീസർക്ക് നേരിട്ട് നിർവഹിക്കാനാകില്ല. ഇക്കാര്യത്തിൽ അതാത് പ്രദേശങ്ങളിലെ വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിനും നടപടിവേണം.

 ഷെൽട്ടറുകൾക്കായി 20 സെന്റ് മുതൽ അര ഏക്കർ വരെ സ്ഥലം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു

 സർക്കാർ പുറമ്പോക്കിൽ നിന്നുൾപ്പെടെ സ്ഥലം കണ്ടെത്താമെന്ന് പറഞ്ഞെങ്കിലും മിക്ക തദ്ദേശ സ്ഥാപനങ്ങൾക്കും അതിന് കഴിഞ്ഞില്ല

 മുതുകുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയെങ്കിലും പ്രദേശികമായ എതിർപ്പ് തടസമായിരിക്കുകയാണ്

 സുപ്രീം കോടതി നിർദേശ പ്രകാരമാണ് തദ്ദേശ - മൃഗസംരക്ഷണ വകുപ്പുകൾ ഷെൽട്ടറിംഗ് പദ്ധതിക്ക് രൂപം നൽകിയത്.

ഷെൽട്ടറിംഗിന് തയ്യാറായി

ജന്തുക്ഷേമ സംഘടനകളും

സർക്കാർ ഉടമസ്ഥതയിലുള്ള ഷെൽട്ടറുകൾക്കൊപ്പം മൃഗസ്നേഹികളും ജന്തുക്ഷേമ സംഘടനകളും ഷെൽട്ടറിംഗിന് തയ്യാറായെത്തിയിട്ടുണ്ട്.സ്ഥലപരിമിതിയാണ് ഇവരും നേരിടുന്ന പ്രശ്നം .പദ്ധതിക്കായി താൽപ്പര്യപത്രം കൈമാറിയ സ്ഥാപനങ്ങൾ പലതും ഷെൽട്ടറിനാവശ്യമായ സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.

തെരുവുനായ് ആക്രമണം

(കഴിഞ്ഞ 5വർഷം- കേരളം)​

കടിയേറ്റവർ....................... 15,02,737

പേവിഷബാധമരണം........122

മരണം (2025മാത്രം)​ ........... 33

ജില്ലാ നോഡൽ ഓഫീസർമാരെ നിയോഗിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ വന്ധ്യംകരണത്തിനും വാക്സിനേഷനും ആവശ്യമായ ഫണ്ടും ഷെൽട്ടർ ഹോമുകൾക്കുള്ള സ്ഥലവും കണ്ടെത്താൻ വൈകുന്നതാണ് തടസം.

- എ.ബി.സി പ്രോജക്ട് വിഭാഗം, തദ്ദേശ സ്വയം ഭരണവകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL