SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

കുട്ടനാട്ടി​ൽ രണ്ടാംകൃഷി​ക്ക് ഇലകരിച്ചിൽ ഭീഷണി​

aa

ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകമായി. നെല്ലിനെ ബാധിക്കുന്ന ഏറ്റവും അപകടകാരിയായ രോഗങ്ങളിലൊന്നാണിത്. കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ എന്നിവയിലൂടെ അതിവേഗം പടരുന്ന രോഗത്തിനെതിരെ പ്രാരംഭ ദിശയിൽ തന്നെ പാടശേഖരാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

കാലാവസ്ഥ വ്യതിയാനവും അമിതമായ നൈട്രജൻ വളപ്രയോഗവും രോഗം പെട്ടെന്ന് പടർന്നുപിടിക്കാൻ കാരണമാകും. ഇലകളുടെ അഗ്രഭാഗത്തുനിന്നോ വശങ്ങളിൽ നിന്നോ മഞ്ഞനിറം പടർന്ന്, പിന്നീട് ഉണങ്ങി വൈക്കോൽ നിറമാകും. ഈർപ്പമുള്ള പ്രഭാതങ്ങളിൽ ഇലകൾക്ക് മുകളിൽ ചെറുതുള്ളികളായി ബാക്ടീരിയൽ സ്രവം കാണാം. ഉണങ്ങുമ്പോൾ ഇത് ചെറിയ മഞ്ഞ തരികളായി മാറും. ചെടി വളരുന്ന ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ചാൽ ചെടി മുഴുവനായി വാടി നശിക്കും.പൊട്ടാസ്യം, സിലിക്ക എന്നിവയുടെ പ്രയോഗവും ഇടയ്ക്കിടെ വെള്ളം വറ്റിച്ചു കൊടുക്കുന്നതും രോഗവ്യാപനം കുറയ്ക്കും. ജില്ലയിൽ തകഴി, അമ്പലപ്പുഴ നോർത്ത്, നെടുമുടി കൃഷിഭവൻ പരിധികളിൽ മുഞ്ഞയുടെ സാന്നിദ്ധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷി ഓഫീസർമാരുടെയോ സാങ്കേതിക വിദഗ്ദ്ധരുടെയോ നിർദേശമില്ലാതെ കർഷകർ മുഞ്ഞയ്‌ക്കെതിരെ കീടനാശിനി പ്രയോഗം നടത്താൻ പാടില്ല.

ഇലകരിച്ചിൽ നിയന്ത്രണത്തിന്

 പച്ചച്ചാണകം കിഴികെട്ടി വെള്ളം വരുന്ന ഭാഗത്ത് ഇടുകയോ ചാണക സ്ലറി വയലിൽ ഒഴിക്കുകയോ ചെയ്യുക

 ഏക്കറിന് 2 കിലോ ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ മസ്ളിൻ തുണിയിൽ കിഴികെട്ടി വെള്ളം കയറുന്ന ഭാഗങ്ങളിൽ വെയ്ക്കുക.

 രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ബ്രോണോപോൾ നൂറു ശതമാനവും (5 ഗ്രാം / 10 ലിറ്റർ വെള്ളത്തിൽ) 3 മില്ലി പശ (ഫിൽവെറ്റ്/ടീപോൾ) ചേർത്ത് തളിക്കുക

 രോഗം കൂടുതൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ, 10 ലിറ്റർ വെള്ളത്തിന് 2 ഗ്രാം സ്ട്രപ്റ്റോസൈക്ലിൻ, 3 ഗ്രാം കോപ്പർ ഓക്സീക്ലോറൈഡ്, 3 മില്ലി പശ എന്നിവ ചേർത്ത് തളിക്കാം.

 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ഫ്ലൂറസെൻസ് (അല്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണാസ്, 20 ഗ്രാം ബാസിലസ് സബ്‌റ്റിലിസ് എന്നിവ 1 ലിറ്റർ വെള്ളത്തിൽ) പശ ചേർത്ത് (10 ലിറ്ററിന് 3 മില്ലി) തളിക്കുക

കൃഷിഭവനുകളിൽ ബന്ധപ്പെടേണ്ട നമ്പർ

 തകഴി - 9633815621

 നെടുമുടി-8547865338

 ആലപ്പുഴ, മണ്ണഞ്ചേരി, മാരാരിക്കുളം-7034342115

 കരുവാറ്റ-8281032167

 പുറക്കാട്-9747962127

 അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്-9747731783

 കൈനകരി-9961392082

 നീലംപേരൂർ, ചമ്പക്കുളം-9567819958

 പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്-9074306585.

പാടശേഖരത്തിൽ രോഗബാധയുടെ ആദ്യലക്ഷണങ്ങൾ കാണുമ്പോൾ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നത് രോഗം പടരുന്നത് തടയാൻ സഹായിക്കും

- കീടനിരീക്ഷണ കേന്ദ്രം അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL