SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ഓപ്പറേഷൻ സ്റ്റീൽ ബേർഡ്: ഒമ്പത് പേർ അറസ്റ്റിൽ

ആലപ്പുഴ: ഓറേഷൻ സ്റ്റീൽ ബേർഡ് എന്ന പേരിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്നലെ പുലർച്ചെ ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 9 പേർ അറസ്റ്റിൽ. ഇവരിൽ നിന്നും വന്യമൃഗത്തിന്റെതെന്ന് സംശയിക്കുന്ന പല്ല്, മൊബൈൽ ഫോണുകൾ, എയർഗൺ എന്നിവ കണ്ടെത്തി. വന്യമൃഗത്തിന്റെ തെന്ന് സംശയിക്കുന്ന പല്ല് വീട്ടിൽ സൂക്ഷിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ താമരക്കുളം വില്ലേജിൽ കണ്ണനാകുഴി മുറിയിൽ അനീഷ് ഭവനം വീട്ടിൽ ആനാരി അനീഷിനെ കണ്ടെടുത്ത പല്ല് സഹിതം റാന്നി ഫോറസ്റ്റ് ഡിവിഷനും കീഴിലുള്ള കരംകുളം ഫോറസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് കൈമാറി.

എഴുപുന്നയിൽ നാലു വീടുകളിൽ പൊലീസ് പുലർച്ചെ പരിശോധന നടത്തി. അതീവ രഹസ്യമായും സൂക്ഷ്മതയോടെയുമായിരുന്നു പരിശോധന. ഒരു വീട്ടിൽനിന്ന് എയർഗൺ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ലൈസൻസ് ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെടുന്ന എയർഗൺ ആണെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL