
അമ്പലപ്പുഴ : പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ ചുമതലയിൽ 1945 സെപ്‌തംബർ 14 ന് അമ്പലപ്പുഴയിൽ നടന്ന പ്രഥമ അഖില തിരുവിതാംകൂർ സമ്മേളനത്തിലാണ് ഗ്രന്ഥശാല സംഘം രൂപം കൊണ്ടത്. ഇതിന്റെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി പി.കെ മെമ്മോറിയലിൽ ദീപ പ്രകാശനവും, സമ്മേളനവും നടന്നു.ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അധ്യക്ഷനായി.ലൈബ്രറി കാൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, ഭരണ സമിതി അംഗമായ എം.നാജ,സുരേഷ് സാരഥി,ജെ. ബാബുലാൽ,നാരായണ അയ്യർ,വി.രംഗൻ, ലൈബ്രേറിയൻ ആർ. സ്മിത തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |