
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനം ആഘോഷിച്ചു. മാനേജ്മെന്റ് പ്രതിനിധി ഫാ.സിൽവസ്റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ടി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ബിജി സാമുവൽ, സൗമ്യ.എം , ഹന്ന മറിയം എന്നിവർ സംസാരിച്ചു. റിനി മാത്യു ഓസോൺ സുരക്ഷയെക്കുറിച്ച് ക്ലാസ് നയിച്ചു. ഊർജ്ജം കുറച്ച് ഉപയോഗിച്ച് ഓസോണിനെ സംരക്ഷിക്കാനുള്ള ഒരു ബോധവൽക്കരണം കുട്ടികൾക്ക് നൽകുക എന്നതാണ് ദിനം ആഘോഷം ലക്ഷ്യമിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |