അമ്പലപ്പുഴ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. വാമദേവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സി. രാജപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന 200 രൂപ വാർദ്ധക്യകാല പെൻഷൻ വിഹിതം 2000 ആക്കുക, ഇ.പി.എഫ് പെൻഷൻ മിനിമം 9000 രൂപയാക്കുക, ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിലും ആലപ്പുഴ കളർകോട് ജംഗ്ഷനിലും ഉയരപ്പാത നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |