SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

പ്രത്യേക പാക്കേജ് ഉടൻ നടപ്പാക്കണം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കായി ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പാക്കേജ് ഉടൻ നടപ്പിലാക്കണമെന്ന് ജനകീയ ജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ കുറവുമൂലം സ്തംഭനാവസ്ഥയിലായ റേഡിയോളജി വിഭാഗം കാര്യക്ഷമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. എം .ആർ. ഐ, സി .ടി മാമോഗ്രാം,എക്കോ,അൾട്രാ തുടങ്ങിയ പരിശോധനകൾക്ക് ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വരുന്നത് രോഗികളോട് കാട്ടുന്നക്രൂരതയാണ്. യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പനച്ചുവട് അദ്ധ്യക്ഷത വഹിച്ചു. സുധീഷ് ആർ,യു.എം.കബീർ, സജിമോൻ പുന്നപ്ര, അനിൽ വെള്ളൂർ, നസീർ.എ,​ ഗീത നടേശൻ, കുശലകുമാരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL