മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവീവിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ സ്കോളി കെയർ ഫൗണ്ടേന്റെയും ഗോകുലം മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ നട്ടെല്ല് പരിശോധനാ ക്യാമ്പ് നടത്തി. ക്ഷേത്രതന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.രാധാകൃഷ്‌ണപിള്ള, മുരളീശങ്കർ, ജയൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ.മീര, ഡോ.സുരേഷ് എസ്.പിള്ള, ക്യാമ്പ് കൺവീനർ ഗോപൻ ഗോകുലം തുടങ്ങിയവർ പങ്കെടുത്തു.ഡോ.സുരേഷ് എസ്.പിള്ള, ഡോ.വി.എസ്.ആശിഷ്, ഡോ.അപർണ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |