മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ നേതൃത്വത്തിൽ ഗുരുസമാധി ശതാബ്ദി സ്മാരക പ്രഭാഷണം നടത്തുന്നു. 30ന് വൈകിട്ട് 4ന് ലൈബ്രറി അങ്കണത്തിൽ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ മാവേലിക്കര താലൂക്ക് സെക്രട്ടറി പ്രൊഫ.ടി.എം.സുകുമാര ബാബു നിർവ്വഹിക്കും. ലൈബ്രറി വൈസ് പ്രസിഡന്റ് മുരളി തഴക്കര അദ്ധ്യക്ഷനാവും. കാവ്യകൃതികളിലെ ഗുരുസാന്നിധ്യം എന്ന വിഷയം ഡോ.പ്രദീപ് ഇറവങ്കര അവതരിപ്പിക്കും. ലൈബ്രറി സമാഹരിച്ചിട്ടുള്ള ഗുരുവിന്റെയും ഗുരുപഠനങ്ങളുടെയും കൈയ്യെഴുത്തു പകർപ്പുകളുടെയും പ്രദർശനോദ്ഘാടനം ഗുരു ദർശന മീമാംസ സമിതി പ്രസിഡന്റ് അഡ്വ.സുരേഷ് കുറത്തിക്കാട് നിർവ്വഹിക്കുമെന്ന് സെക്രട്ടറി ജോർജ് തഴക്കര അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |