
ഹരിപ്പാട്: ഗ്രേറ്റർ റൊട്ടറി ക്ലബ് ചേപ്പാട് ജി.കെ.എച്ച്.എസ്.എസിലെ ഹയർ സെക്കന്ററി വിദ്യാർത്ഥിനികൾകായി ഗർഭാശയ ക്യാൻസർ ബോധവത്കരണവും മെൻസ്ട്രുവൽ കപ്പ് വിതരവും നടത്തി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി.തുളസി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബിനു കെ.സാമുവൽ അദ്ധ്യക്ഷത വഹിച്ചു. മുൻ അസി.ഗവർണർ ഡോ. എസ്. പ്രസന്നൻ പ്രഭാഷണം നടത്തി. ഡോ.വിദ്യാ വിജയൻ ക്ലാസ് നയിച്ചു. ബ്ലോക് അംഗം ശാലിനി ശ്രീനിവാസൻ,വാർഡ് അംഗം ബിന്ദു രാജേന്ദ്രൻ, റോട്ടറി മെമ്പർ ഹരീഷ് കുമാർ,ക്ലബ് സെക്രട്ടറി രേഖ ഷിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |