ആലപ്പുഴ: ജില്ലയിലെ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ കോടതികളിലെ ഗവൺമെൻറ് പ്ലീഡർ തസ്തികയിലെ ഒഴിവിലേക്ക് നിയമ വകുപ്പ് അഭിഭാഷകരുടെ പാനൽ ക്ഷണിച്ചു. ഏഴ് വർഷത്തിൽ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച ബയോഡേറ്റ, വിലാസം, ജനനത്തീയതി, എൻറോൾമെൻറ് നമ്പറും തീയതിയും, ജാതി, മതം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ, നടത്തിയിട്ടുള്ള മൂന്നോ നാലോ കേസുകളുടെ രേഖകൾ എന്നിവ സഹിതമുള്ള അപേക്ഷ ഒക്ടോബർ 9 വൈകിട്ട് 5നകം ജില്ലാ കളക്ട്രേറ്റിൽ ലഭ്യമാക്കണം. ഫോൺ: 0477-2251676, 2252580. ഇ-മെയിൽ: dc-alz@gov.in, cru.dcalp@kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |