
ഹരിപ്പാട്:എൻ.എസ്.എസ് ദിനത്തോടനുബന്ധിച്ച് ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൽനട റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു.ഫ്ളാഗ് ഓഫും ക്യാപ് വിതരണവും ഹരിപ്പാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.വിനോദ് കുമാർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് പ്രദീപ് താമല്ലാക്കൽ അദ്ധ്യക്ഷ വഹിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എം.ബി.അനിൽമിത്ര ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ പ്രിൻസിപ്പൽ എ.റഫീഖ്, ഹെഡ്മിസ്ട്രസ് എൻ.ചന്ദ്രിക,എസ്.എം.സി ചെയർപേഴ്‌സൺ ജി. കാർത്തികേയൻ, എൻ.എസ്.എസ് ചാർജ് ഓഫീസർ നിഷ, സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ.ആർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |