
ആലപ്പുഴ: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ചു. സെന്റ് ആന്റണീസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രനും മുതിർന്ന വനിത സരസമ്മയും ചേർന്നു ഉദ്ഘാടനം ചെയ്തു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം.ആർ.രാജേഷ് കുമാർ അദ്ധ്യക്ഷനായി. സബ് കളക്ടർ ഡോ.ശിവശക്തിവേൽ മുഖ്യപ്രഭാഷണം നടത്തി. ഇജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി , ബി.ശ്രീലത, ജി.മോനി, വി.അശ്വതി, എം.വി.സ്മിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |