
അമ്പലപ്പുഴ.. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ തകഴി യൂണിറ്റ് കുടുംബ മേളയും വയോജന സംഗമവും നടത്തി. പ്രസിഡന്റ് ആർ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു . തകഴി ജംഗ്ഷനിൽ ബസ് കാത്തിരുപ്പ്കേന്ദ്രം നിർമ്മിക്കണമെന്നും, തകഴി റെയിൽവേഗേറ്റിന്റെ പൊളിഞ്ഞു കിടക്കുന്ന ഭാഗം നിരപ്പാക്കി ടാറിംഗ് നടത്തി സഞ്ചാര യോഗൃമാക്കണമെന്നും യോഗം ആവശൃപ്പട്ടു. കെ. എൻ. വിജയകുമാർ, കെ. ജി. ലളിതാഭായി അമ്മ, ടി.എം. മുകുന്ദകുമാർ, ജോസഫ് ചെറിയാൻ എന്നിവർ സംസാരിച്ചു. ഡോ. എ. ശ്രീലക്ഷ്മി ബി.എച്ച്.എം.എസ് ബോധവൽകരണ ക്ളാസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |