SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

പൊന്നാംവെളി കവർച്ച.................... സജീറിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കാൻ പൊലീസ്

khjkh

തുറവൂർ : പൊന്നാംവെളി സൗമ്യ ജ്വല്ലറി ഉടമ ബിസലിപനെ കാറിടിച്ച് വീഴ്ത്തി ബാഗ് കവർന്ന കേസിൽ പിടിയിലായ കോൺഗ്രസ് പ്രാദേശിക നേതാവ് സജീറിന്റെ (45) സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പൊലീസ്. വിവിധ മേഖലകളിലെ ബിസിനസ് ബന്ധങ്ങൾ, മറ്റ് പ്രതികളുമായുള്ള ബന്ധം എന്നിവയും അന്വേഷണത്തിന്റെ പരിധിയിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ചേർത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് ലക്ഷ്മി വിലാസത്തിൽ ശ്രീകുമാർ (42),തിരുവന്തപുരം ഇടവ വാലയിൽ വീട്ടിൽ അജയഘോഷ് (34),തിരുവനന്തപുരം വിളവൂർക്കൽ നിലയത്തിൽ ബിബിൻ (44), സൗമ്യജൂവലറിക്കു സമീപം തുണിക്കട നടത്തുന്ന പട്ടണക്കാട് പെരുകുളങ്ങര വീട്ടിൽ സജീർ(45) എന്നിവരെയാണ്കേസിൽ പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. മുമ്പ് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്നു സജീർ. സെപ്തംബർ 26ന് രാത്രി ജ്വല്ലറി പൂട്ടി മടങ്ങിയ ഉടമയെ വഴിചോദിക്കാനെന്ന വ്യാജേന കാർ നിർത്തി ഡോർകൊണ്ട് ഇടിച്ചുവീഴ്ത്തിയാണ് ബാഗ് കവർന്നത്. ജ്വല്ലറിക്ക് സമീപം തുണിക്കട നടത്തിയിരുന്ന സജീറിന് സലിപനുമായി വർഷങ്ങളായുള്ള അടുത്ത പരിചയമുണ്ടായിരുന്നതായും ഇത് ഉപയോഗപ്പെടുത്തിയാണ് കവർച്ച ആസൂത്രണം ചെയ്തതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കടയിലെ സ്വർണം ഉടമ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന ധാരണയിലായിരുന്നു കവർച്ചയ്ക്കുള്ള പദ്ധതിയെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.എന്നാൽ ബാഗിൽ സ്വർണമുണ്ടായിരുന്നില്ല. താക്കോൽക്കൂട്ടവും 2000 രൂപയും അഞ്ച് കിലോ അരിയുമാണ് ഉണ്ടായിരുന്നത്.

സജീർ നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്നതിനെയും വിവിധ മേഖലകളിൽ ഇടപെട്ട് സാമ്പത്തികമായി വളർന്നതിനെപ്പറ്റിയും അന്വേഷണം വേണമെന്ന് വ്യാപാരി-വ്യവസായി സംഘടനാ ഭാരവാഹികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചിലരുടെ സന്ദർശനം ഉൾപ്പെടെയുള്ള സജീറിന്റെ വിവിധബന്ധങ്ങളും പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കവർച്ചയ്ക്കുപയോഗിച്ച കാർ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് സാമ്പത്തിക ഇടപാടുകൾക്ക് കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL