
മുഹമ്മ : വിവിധ തലമുറകളുടെ അനുഭവങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ പാന്തേഴം പ്രകൃതി സാംസ്കാരിക സമിതി സംഘടിപ്പിച്ച തലമുറകളുടെ സംവാദം നവ്യാനുഭവമായി. ലഹരി ഉപയോഗവും പ്രണയവും വിദ്യാഭ്യാസവും സൈബർ സുരക്ഷയും സംവാദത്തിൽ ചർച്ചാവിഷയങ്ങളായി. ഡോ.കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. സാംസ്കാരിക സമിതി പ്രസിഡന്റ് സി.ബാബുമോൻ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനീഷ് വിജയൻ,കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോളി അജിതൻ,രാജം, വായനശാല രക്ഷാധികാരി ടി.പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |