
ആലപ്പുഴ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിലേക്ക് ഭക്ഷണപ്പൊതികൾ കൈമാറി തമ്പകച്ചുവട് ഗവ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിൻസി തോമസിൽ നിന്ന് വിശപ്പുരഹിത മാരാരിക്കുളം പദ്ധതി കൺവീനർ അഡ്വ.ആർ.റിയാസ് ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.ഉല്ലാസ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് വിജയകുമാർ, വിശപ്പ് രഹിത പദ്ധതിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പുതുവീട്, അസലം, എച്ച്,വി സന്തോഷ്, അദ്ധ്യാപകർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |