
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വികസനസമിതിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധിയായ നിസാർ വെള്ളാപ്പള്ളിയെ പുന്നപ്ര യു.കെ.ഡി വിദ്യാലയം ആദരിച്ചു. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ പുരസ്ക്കാരം നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന അശരണരും നിരാലംബരുമായ രോഗികൾക്ക് കൈത്താങ്ങായി ദീർഘകാലമായി പ്രവർത്തിച്ചുവരുകയാണ് നിസാർ വെള്ളാപ്പള്ളി. ചടങ്ങിൽ യു .കെ. ഡി ട്യൂഷൻ സെന്ററിന്റെ രക്ഷാധികാരി ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |