SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

ഓട്ടോറിക്ഷ അടിച്ചു തകർത്തു

ambala

അമ്പലപ്പുഴ: സാമൂഹ്യ വിരുദ്ധർ ഓട്ടോറിക്ഷ അടിച്ചു തകർത്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടയ്ക്കൽ കൂനാഞ്ഞലിക്കൽ ഷെഹ്നയുടെ ഓട്ടോറിക്ഷയാണ് വ്യാഴാഴ്ച രാത്രി 12 ഓടെ തകർത്തത്. രണ്ട് പെൺമക്കളുടെ അമ്മയും വിധവയുമായ ഷെഹ്ന ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. സമീപവാസിയായ കാക്കരിയിൽ വീട്ടിൽ ജോൺ കുട്ടിയുടെ പുരയിടത്തിലെ ചേമ്പ് ഉൾപ്പടെയുള്ള കൃഷികളും ഇതേ ദിവസം രാത്രിയിൽ നശിപ്പിച്ചിരുന്നു. രാത്രി ജോലിക്കു പോകുകയായിരുന്ന മത്സ്യ തൊഴിലാളികൾ റോഡിൽ ചേമ്പ് പറിച്ചിട്ട നിലയിൽ കണ്ടെത്തി. അവർ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയും തകർന്ന നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 4 ന് ഇവരുടെ സമീപവാസിയായ കാക്കരിയിൽ വീട്ടിൽ ദാസപ്പന്റെ സ്‌കൂട്ടറും സാമൂഹ്യ വിരുദ്ധർ കത്തിച്ചിരുന്നു. മദ്യ ,മയക്കുമരുന്നു സംഘങ്ങളുടെ താവളമായ ഇവിടെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. പുന്നപ്ര പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL