ആലപ്പുഴ: വിവിധ ആവശ്യങ്ങൾക്കായി ആലപ്പുഴ കളക്ട്രേറ്റിലെത്തുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഇനി പ്രത്യേക സൗകര്യമൊരുങ്ങും. മുലയൂട്ടൽ കേന്ദ്രവും ഫീഡിംഗ് പോഡും സജ്ജീകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്. സ്ത്രീസൗഹൃദ തൊഴിൽസാഹചര്യം ഉറപ്പാക്കുന്നതിനൊപ്പം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സ്വകാര്യവും സൗകര്യപ്രദവുമായ ഇടം ഒരുക്കുകയുമാണ് ലക്ഷ്യം.
സംസ്ഥാനത്തെ ഏഴ് ജില്ലാ കളക്ട്രേറ്റുകളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് 14 ലക്ഷം രൂപ അനുവദിച്ചു. ഓരോ കേന്ദ്രത്തിനും പരമാവധി രണ്ടുലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.
കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് പൊതുസ്ഥലങ്ങളിൽ മുലയൂട്ടാൻ അനുയോജ്യമായ ഇടം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
ജില്ലാ കളക്ടറുമായി ആലോചിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി ജില്ലാ വനിതാ ശിശു വികസന ഓഫീസർ മുഖേനയാണ് കേന്ദ്രം സജ്ജീകരിക്കുക.
സൗകര്യങ്ങൾ
മൂന്ന് പേർക്ക് ഇരിക്കാവുന്ന സോഫ
ഫ്രിഡ്ജ്
എയർകണ്ടീഷണർ
പെഡസ്റ്റൽ ഫാൻ
ടീപോയ്
തൊട്ടിൽ
വാഷ്ബേസിൻ
കണ്ണാടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |