SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

 ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച കേസ്: കമ്പനി ഉടമകൾക്കെതിരെ കേസ്

boyner

ആലുവ: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക്സിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒഡീഷ സ്വദേശി ബിക്രം പ്രധാൻ മരിക്കുകയും മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ കമ്പനി ഉടമകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബിനാനിപുരം പൊലീസ് കേസെടുത്തു. ഉടമകളായ മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസ്, ഭാര്യ ഹിഷാന ഫവാസ്, കമ്പനി മാനേജർ പെരുമ്പാവൂർ വല്ലം സ്വദേശി മുഹമ്മദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ അഞ്ചിന് രാത്രിയായിരുന്നു സംഭവം.

അടുത്ത ദിവസം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ആലുവ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസ്. ആദ്യം അസ്വാഭാവിക മരണമെന്നതരത്തിലായിരുന്നു എഫ്.ഐ.ആർ.

ഫാക്ടറിയുടെ പ്രവർത്തനം നിയമപരമല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറിസ് ആൻഡ് ബോയിലർ വകുപ്പിൽ ഇവർ സമർപ്പിച്ച് അംഗീകാരം നേടിയ രൂപരേഖയിലും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റിലും ബോയിലർ സ്ഥാപിക്കുന്നതായി രേഖപ്പെടുത്തിയിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL