SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ഓൺലൈൻ തട്ടിപ്പിലൂടെ 40 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

nabin

ആലുവ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽ നിന്ന് 39. 80 ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ പോട്ട പഴമ്പിള്ളി പുല്ലൻ വീട്ടിൽ നബിനെ ( 26) ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെയ്സ് ബുക്കിൽ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. നിക്ഷേപത്തിന് ഒൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തു. പുതുതായി തുടങ്ങുന്ന ഐ.പി.ഒകളിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോ അതിലേറെയോ ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച് പിറവം സ്വദേശി ഏപ്രിലിൽ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിൽ 16 പ്രാവശ്യം പണം നിക്ഷേപിച്ചു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർദ്ധിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതായതോടെ പരാതി നൽകി.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി.

പിടിയിലായ ആളുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1.26 കോടിയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. തട്ടിപ്പു സംഘത്തിൽപ്പെട്ടവർ അയക്കുന്ന തുക ഡോളറാക്കി തിരിച്ചയക്കുന്നതും ഇയാളാണ്.

ഇരകളുടെ എണ്ണമേറി

ഒൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ പണം പോകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ആദ്യമാദ്യം നിക്ഷേപിക്കുന്ന തുകകൾക്ക് ലാഭമെന്ന പേരിൽ ചെറിയ സംഖ്യ തരും. വിശ്വാസമാർജ്ജിക്കാനും കൂടുതൽ തുക നിക്ഷേപിക്കാനുമുള്ള അടവാണത്. തുടർന്ന് കുടുതൽ പണം നിക്ഷേപിക്കുകയും തിരിച്ചെടുക്കാൻ കഴിയാതെ തട്ടിപ്പിനിരയാവുകയും ചെയ്യും. അടുത്തിടെ ആലുവ സ്വദേശിക്ക് ഒരു കോടി രൂപയും കോതമംഗലം സ്വദേശിക്ക് 85 ലക്ഷവും കറുകുറ്റി സ്വദേശിക്ക് 90 ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. ഇത്തരം തട്ടിപ്പ് ആപ്പുകളെയും പരസ്യങ്ങളെയും ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന്‌ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL