പെരുമ്പാവൂർ: പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിലായി. മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ , 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
24 ന് വൈകിട്ട് കനാൽ പാലം ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാളെ ഇവർ തടഞ്ഞ് നിർത്തി കവർച്ച ചെയ്യുകയായിരുന്നു. ബാവ പെരുമ്പാവൂർ സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസ് പ്രതിയാണ്. മകൻ പെരുമ്പാവൂർ, തടിയിട്ടപറമ്പ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശിവപ്രസാദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |