SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

ട്രെയിൻ യാത്രക്കാരിയുടെ രണ്ടര പവന്റെ മാല കവർന്ന പ്രതി പിടിയിൽ

crime

ആലുവ: ആലപ്പുഴ - ധൻബാദ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയുടെ രണ്ടര പവന്റെ മാല കവർന്ന പ്രതിയെ റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടി. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശേരി വീട്ടിൽ അപ്പച്ചൻ സജിത്ത് എന്നറിയപ്പെടുന്ന സജിത്തിനെയാണ് (31) അറസ്റ്റ് ചെയ്തത്.

മാല മോഷ്ടിച്ച ശേഷം പ്രതി ആലുവയിൽ അതിവേഗം ട്രെയിനിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന പൊലീസ് ഓഫീസർമാർ എറണാകുളം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ക്രിസ്പിൻ സാമിന് വിവരം നൽകി. തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് 24 മണിക്കൂറിനുള്ളിൽ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. സ്വർണം പണയം വച്ചിരുന്ന ആലുവയിലെ സ്ഥാപനത്തിൽ നിന്ന് മോഷണമുതൽ കണ്ടെത്തി.

എറണാകുളം റെയിൽവേ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പൊലീസ് എസ്.ഐ. പി.ആർ. രതീഷ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്‌പെക്ടർമാരായ ബിനോയ് ആന്റണി, അജയ്കുമാർ, മണികണ്ഠൻ, പ്രയ്‌സ് മാത്യു അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL