SignIn
Kerala Kaumudi Online
Saturday, 24 October 2026 6.55 AM IST

എടയാറിലെ തീപിടിത്തം: അരക്കോടിയുടെ നഷ്ടം

edayar

ആലുവ: എടയാർ വ്യവസായമേഖലയിൽ ജ്യോതി കെമിക്കത്സിലുണ്ടായ തീപ്പിടിത്തത്തിൽ അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. ജില്ലാ വ്യവസായ ഓഫീസർ നജീബ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ ഷാജികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കമ്പനിയിൽ പരിശോധന നടത്തി.
തീപ്പിടിക്കാനുള്ള കാരണം കണ്ടെത്താനായിട്ടില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടുണ്ടായിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. പുറത്തുനിന്ന് ഏതെങ്കിലും വിധത്തിൽ തീപടരാനുള്ള സാഹചര്യവും അവിടെയുണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സും പറയുന്നു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന ആസിഡിൽ നിന്ന് തീ ഉണ്ടായെന്നാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തിയ പരിശോധനയിലെ നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL