SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ഫോൺ മോഷണം: രണ്ട് പേർ പിടിയിൽ

rasool-mia

കാക്കനാട്: ചിറ്റത്തുകരയിലും പരിസരങ്ങളിലുമുള്ള ഹോസ്റ്റലുകൾ,കെട്ടിട നിർമ്മാണ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസിൽ രണ്ട് അസാം സ്വദേശികളായ റസൂൽ മിയ (22),ജൈനുദ്ദിൻ (25) എന്നിവർ പിടിയിലായി. മോഷ്ടിച്ച ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയാണ് ഇവർ പിടിയിലായത്. ചിറ്റേത്തുകര കെ.പി. കുര്യൻ റോഡിലുള്ള ഹോസ്റ്റൽ കെട്ടിടത്തിൽ താമസിച്ചുവരുന്ന നിർമ്മാണ തൊഴിലാളികളുടെ ഫോൺ മോഷ്ടിച്ച് കേസിലെ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. 6 മൊബൈൽ ഫോണുകൾ കണ്ടെത്തി. സഹോദരൻ ജൈനുദ്ദീനും ചേർന്നാണ് മോഷണം നടത്തിയിരുന്നത്. തുടർന്ന് ജൈനുദ്ദീനെയും അറസ്റ്റ് ചെയ്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനകളിൽ മറ്റ് മൂന്ന് മൊബൈൽ ഫോണുകൾ കൂടി ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL