SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

കനത്ത ചൂടിനൊപ്പം തീപിടിത്തവും കൂടുന്നു

theepiditham

കൊച്ചി: ചൂട് കൂടിയതോടെ ജില്ലയിൽ തീപിടിത്തങ്ങൾ വർദ്ധിക്കുന്നു. ജനുവരിയിൽ മാത്രം കൊച്ചി നഗരത്തിൽ അഞ്ചിലേറെ ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ജില്ലയിലെ ആകെ കണക്ക് ഇതിന്റെ പല മടങ്ങുകൾ വരും. തിങ്കളാഴ്ച തമ്മനത്തെ ബൈക്ക് വർക്‌ഷോപ്പ് കത്തിയതാണ് ഒടുവിലത്തെ സംഭവം. 25ലേറെ ബൈക്കുകളാണ് രാത്രിയിൽ കത്തിയമർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടങ്ങളിലും മറ്റും ഷോർട്‌സർക്യൂട്ട് മൂലമുണ്ടാകുന്ന തീപിടിത്തങ്ങളാണ് ഏറെയും. സുരക്ഷവേണ്ട കെട്ടിടങ്ങളിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ല. അഗ്നിരക്ഷാസേന നടത്തുന്ന പരിശോധനകളിലാണ് സുരക്ഷാ സംവിധാനങ്ങളുടെ അഭാവം കണ്ടെത്തുന്നത്. നിരവധി കെട്ടിടങ്ങൾ അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയാലും നടപടികൾ അകലെയാണ്

ഷോർട്ട് സർക്യൂട്ടിനെ ഭയക്കണം

വീടുകളിലും കെട്ടിടങ്ങളിലും ഉണ്ടാകുന്ന തീപിടിത്തങ്ങളിൽ ഏറിയ പങ്കും ഷോർട്ട് സർക്യൂട്ട് മൂലമാണ്.

സ്വിച്ചിടുമ്പോഴും മറ്റും അസ്വാഭാവിക ശബ്ദം കേട്ടാൽ അത് അപകടസൂചനയായി കണക്കാക്കണം

മൾട്ടിപ്പിൾ പോയിന്റ് സോക്കറ്റുകൾ അപകടകാരണമാകും

ഒരു സോക്കറ്റിൽ ഒന്നിലധികം പ്ലഗ് ഘടിപ്പിക്കുന്ന മറ്റൊരു മൾട്ടിപ്പിൾ സോക്കറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.

ലൈറ്റ്, ഫാൻ, മറ്റ് ഉപകരണങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ ഷോർട്ട് സർക്യൂട്ട് സംഭവിച്ചേക്കാം.

താങ്ങാനാകുന്നതിൽ കൂടുതൽ വൈദ്യുതി പ്രവഹിക്കുമ്പോൾ വയറുകളുടെ ഇൻസുലേഷൻ ഉരുകുകയും അപകടത്തിന് വഴിവയ്ക്കുകയും ചെയ്യും.

പുറമേയുള്ള തീപിടിത്തം ശ്രദ്ധിക്കേണ്ടത്


വൈദ്യുത ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം
പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കരുത്
ചപ്പുചവറുകൾ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞെന്ന് ഉറപ്പാക്കണം
മാലിന്യവും മറ്റും കത്തിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

കെട്ടിടങ്ങളിൽ അഗ്‌നിശമന ഉപകരണങ്ങൾ പ്രവർത്തസജ്ജമെന്ന് ഉറപ്പാക്കണം
വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അസ്വാഭാവിക മണം അനുഭവപ്പെട്ടാൽ പരിശോധിച്ച ശേഷം യാത്ര തുടരുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL