
ആലുവ: ചുണങ്ങംവേലിയിൽ സ്കൂളിലും നേഴ്സിംഗ് സ്കൂളിലും മോഷണം നടത്തിയ പ്രതിയെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കാനപ്പറമ്പിൽ വീരാൻകുഞ്ഞാണ് (65,ജലീൽ ) അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ചുണങ്ങംവേലി ജോ മൗണ്ട് സ്കൂൾ ഓഫീസ് കുത്തിതുറന്ന പ്രതി ഇവിടെ നിന്ന് ആയിരം രൂപയാണ് കവർന്നത്. ഞായറാഴ്ച രാത്രി നാലാംമൈൽ കാർമ്മൽ നഴ്സിംഗ് കോളേജ് ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 60,000 രൂപയും മോഷ്ടിച്ചിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 25ഓളം മോഷണ കേസുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള മോഷണമാണെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |