
ആലുവ: പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, പി.എം. മൂസക്കുട്ടി, ഫാസിൽ ഹുസൈൻ, ആനന്ദ് ജോർജ്, ബാബു കൊല്ലംപറമ്പിൽ, ആർ. രഹൻരാജ്, രാജു കുമ്പളൻ, തോപ്പിൽ അബു, കെ.എം. കുഞ്ഞുമോൻ, സിറാജ് ചേനക്കര, കെ.പി. സിയാദ്, പി.കെ. രമേശ്, ജി. മാധവൻകുട്ടി, മുംതാസ് ടീച്ചർ, നസീർ ചൂർണിക്കര, സി.പി. നാസർ, ലൈസ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |