SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 AM IST

കാലടിയുടെ സൽപ്പേരിന് കളങ്കമായി ലഹരി സംഘങ്ങളും

ph

കാലടി: ഒരുകാലത്ത് നെൽക്കൃഷിക്കും അരി ഉത്പാദനത്തിനും പേരുകേട്ട ശങ്കരാചാര്യരുടെ പേരിലും ഭാരതമാകെ പുകൾപെറ്റ നാടാണ് കാലടി. പക്ഷേ കാലം മാറിയപ്പോൾ കാലടിയും അടിമുടി മാറി. ആധുനികതയുടെ എല്ലാ ഭാവഭേദങ്ങളും ഇവിടെയുണ്ട്. പ്രസിദ്ധിയോടൊപ്പം ഒരുനാണയത്തിന്റെ മറുവശമെന്നപോലെ കുപ്രസിദ്ധിയിലും കാലടിയുടെ പേര് പരാമർശിക്കപ്പെടാറുണ്ട്. അതിനു പിന്നിൽ ലഹരി സംഘങ്ങളാണ്. കഞ്ചാവും വാറ്റ് ചാരായവും മുതൽ മരാകമായ രാസലഹരിയുടെ ഉപയോക്താക്കളും വില്പനക്കാരും ഇവിടുണ്ട്.

നിരവധി മയക്കുമരുന്ന് കേസുകൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇതിനുപുറമേ പാതിവഴിയിൽ നിർമ്മാണം നിലച്ച ശബരി റെയിൽ പാലവും അയ്യമ്പുഴ വനമേഖലയും പെരിയാറിന്റെ തീരത്തെ മണലാരണ്യങ്ങളും മലയാറ്റൂർ വിനോദ സഞ്ചാര കേന്ദ്രവുമൊക്കെ ലഹരി സംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്.

സർവകലാശാല പരിസരത്ത വിദ്യാർത്ഥികളിൽ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും എം.ഡി.എം.എയുമടക്കം പൊലീസും എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗവും പിടിച്ചെടുത്തിട്ടുണ്ട്. പെരിയാറിന് കുറുകെ എം.സി റോഡിലെ പാലത്തിൽ നിന്ന് ഏതാനും വാര അകലെ നദിക്ക് സമാന്തരമായി ചെങ്ങൽ ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന ശബരി റെയിൽ പാലത്തിൽ രാപ്പകൽ ഭേദമില്ലാതെ ലഹരി സംഘങ്ങൾ തമ്പടിക്കാറുണ്ട്. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരകമയക്കുമരുന്നുകൾ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും സുരക്ഷിതമായ ഇടമാണ് റെയിൽവേയുടെ ഉപേക്ഷിക്കപ്പെട്ട പാലം. ആരെങ്കിലും വന്നാൽ അകലെനിന്നേ കാണാനും സുരക്ഷിതമായി മുങ്ങാനും സാധിക്കുമെന്നതാണ് ലഹരിസംഘത്തിന്റെ നേട്ടം.

അയ്യമ്പുഴ വനാതിർത്തിയിൽ

ചാരായം വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. വല്ലപ്പോഴുമൊക്കെ എക്സൈസ്, പൊലീസ് പാർട്ടികൾ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കുന്നതൊഴിച്ചാൽ കാര്യമായ എൻഫോഴ്സ് നടപടികളൊന്നും വനമേഖലയിൽ പ്രായോഗികമാകാറില്ല.

 മലയാറ്റൂരിലും ലഹരിസംഘങ്ങൾ

ടൂറിസ്റ്റ് കേന്ദ്രമായ മലയാറ്റൂർ മണപ്പാട്ടുചിറ ഭാഗത്ത് വിനോദസഞ്ചാരികളുടെ മറവിൽ ലഹരിസംഘങ്ങൾ അഴിഞ്ഞാടുകയാണ്. വിനോദസഞ്ചാരികൾ എന്ന വ്യാജേന ഇവിടെയെത്തുന്ന ചിലർ കഞ്ചാവും മറ്റ് മാരക ലഹരിമരുന്നുകളുടേയും വാഹകരും വിൽപ്പനക്കാരുമൊക്കെയാണ്. ലഹരി ഉപയോഗിക്കാൻ മാത്രമായി എത്തുന്നവരുമുണ്ട്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ കഞ്ചാവു ചെടികൾ വളർത്തിയതിന് 9 കേസുകൾ ഉൾപ്പെടെ 14 നർക്കോട്ടിക് കേസും 34 അബ്ക്കാരി കേസും കാലടി സ്റ്റേഷനിൽ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു. 950 ലിറ്റർ വാഷും 10 ലിറ്റർ വാറ്റു ചാരായം പിടിച്ചെടുത്തിട്ടുണ്ട്.


അനീഷ് മോഹൻ

കാലടി എക്സൈസ് ഇൻസ്പെക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL