
ആലുവ: തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതി ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളിയെ (37) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
ആലുവ ഈസ്റ്റ്, എടത്തല, അങ്കമാലി, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ രണ്ടുപേരെ തട്ടികൊണ്ട് പോയി കവർച്ച നടത്തി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |