SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

തൊഴിൽ തട്ടിപ്പ്: പ്രതി പിടിയിൽ

justin-jose

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കടവന്ത്ര സ്‌പേസ് ഇന്റർനാഷണൽ കൺസൾട്ടൻസി എന്ന കമ്പനിയിലെ മാനേജരായ ഇടുക്കി ഉടുമ്പന്നൂർ വേലിക്കകത്ത് വീട്ടിൽ ജസ്റ്റിൻ ജോസിനെ (39) അറസ്റ്റ് ചെയ്തു.

ഹംഗറിയിൽ വെയർഹൗസ് വർക്കറായി ജോലി വാഗ്ദാനം ചെയ്ത് ചേർത്തല സ്വദേശിയിൽ നിന്ന് 50,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഹംഗറിയിലേക്കും ചെക്കോസ്ലോവാക്യയിലേക്കും ഒന്നര ലക്ഷം രൂപ തുടക്ക ശമ്പളത്തിൽ വെയർഹൗസ് വർക്കർ, മാനേജർ എന്നീ തസ്തികയിലേക്ക് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. 50,000 മുതൽ 1 ലക്ഷം വരെ അഡ്വാൻസ് തുക വാങ്ങി നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL