
കൊച്ചി: 11-ാമത് കാരുകുന്ന് ശ്രീ ധർമ്മശാസ്താ പുരസ്കാരത്തിന് സംഗീത സംവിധായകൻ വിദ്യാധരൻ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഗീതം, സാഹിത്യം, ക്ഷേത്രകലകൾ എന്നീ രംഗങ്ങളിലെ സംഭാവനകൾക്കാണ് പുരസ്കാരം.
24ന് വൈകിട്ട് ഏഴിന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ശബരിമല, ഗുരുവായൂർ മേൽശാന്തിയായിരുന്ന ഏഴിക്കോട് ശശിനമ്പൂതിരി പുരസ്കാരം സമ്മാനിക്കും. 25001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വാർത്താസമ്മേളനത്തിൽ പുരസ്കാരസമിതി കൺവീനർ അഡ്വ. ആർ. കമൽറാം, കാരുകുന്ന് ധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് എ.പി. ഹരിഹരൻ, ഉത്സവകമ്മിറ്റി കൺവീനർ കെ.വി. അക്ഷയദേവ്, കമ്മിറ്റി അംഗങ്ങളായ എം.കെ.ശശി, വി.എൻ.സജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |