SignIn
Kerala Kaumudi Online
Thursday, 08 October 2026 1.10 AM IST

പ്രിയദർശിനി സാഹിത്യ പുരസ്കാരം ആനന്ദിന്

dd

തിരുവനന്തപുരം: കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ മൂന്നാമത് പ്രിയദർശിനി സാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരൻ ആനന്ദ് അർഹനായി. ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം അവസാനവാരം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ നൽകും. എഴുത്തുകാരൻ കെ.സി.നാരായണൻ ചെയർമാനും ഇ. സന്തോഷ്‌കുമാർ, സുധ മേനോൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പ്രിയദർശിനി പബ്ളിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു എം. എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA