
കൊച്ചി: ഇലക്ട്രിക് ഷോക്കേറ്റ് ഗ്യാരേജിൽ കിടന്ന ഡബിൾ ഡക്കർ ബസ് ഈയാഴ്ച പരീക്ഷണ സർവീസ് നടത്തും. സർവീസിന് തടസമായിരുന്ന വൈദ്യുത ലൈനുകൾ ഉയർത്തി സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ടൂറിസത്തെ ലക്ഷ്യമാക്കി മൂന്നു മാസം മുമ്പെത്തിയ ബസ് വൈദ്യുത ലൈനുകൾ കാരണം സർവീസ് തുടങ്ങിയിരുന്നില്ല.
ഏറെ കാത്തിരുന്നാണ് എറണാകുളം ഡിപ്പോയ്ക്ക് ഡബിൾ ഡെക്കർ ലഭിച്ചത്. കേബിളുകളും ഇലക്ട്രിക് ലൈനുകളും ബസിന്റെ വഴി മുടക്കി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് ഓപ്പൺ ഡബിൾ ഡെക്കറെത്തിയത്. തോപ്പുംപടി ഇലക്ട്രിക് സെക്‌ഷനിലെ ലൈനുകൾ ഉയർത്തി സ്ഥാപിക്കാത്തതിനാലാണ് സർവീസ് തുടങ്ങാത്തതെന്ന് ബഡ്ജറ്റ് ടൂറിസം സെൽ അധികൃതർ പറയുന്നു. ബസ് കാരിക്കാമുറിയിലെ ഗ്യാരേജിലുണ്ട്.
70 പേർക്ക് സുഖയാത്ര
ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേർക്ക് ഇരിക്കാം. താഴെ 30 പേർക്കും. വൈകിട്ട് അഞ്ചിന് എറണാകുളം സ്റ്റാൻഡിൽ നിന്നാരംഭിച്ച് തോപ്പുംപടി വഴി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എത്തി അവിടെ നിന്ന് മറൈൻഡ്രൈവ് വഴി സ്റ്രാൻഡിൽ എത്തുന്ന തരത്തിലാണ് സർവീസ്. മൂന്ന് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ ബസ് സഞ്ചരിക്കും. നിരക്ക് തീരുമാനിച്ചിട്ടില്ല.
ട്രയൽ റൺ ഈയാഴ്ച
കേബിളുകൾ അഴിച്ചുമാറ്റുന്നതും ഉയർത്തി സ്ഥാപിക്കുന്നതുമായ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇന്ന് ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്നും ശേഷം ട്രയൽ റൺ നടത്തി അപാകതകളുണ്ടെങ്കിൽ പരിഹരിക്കാൻ ശ്രമിക്കുന്നതെന്ന് തോപ്പുംപടി ഇലക്ട്രിക് സെക്‌ഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. തോപ്പുംപടി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നീ ഇലക്ട്രിക് സെക്ഷനിലൂടെയാണ് ബസ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേബിൾ ടിവി ഓപ്പറേറ്റർമാരും കേബിളുകൾ മാറ്റാൻ എത്തിയിരുന്നു. കെ.എസ്.ഇ.ബി നിർദ്ദേശത്തെ തുടർന്ന് നിയമാനുസൃതമായ 5.8 മീറ്റർ ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കുകയാണ്. വലിയ ഗതാഗതത്തിരക്കുള്ള സമയങ്ങളിൽ കേബിളുകൾ മാറ്റി സ്ഥാപിക്കാൻ പറ്റാൻ കഴിയുന്നില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
ബസിന്റെ പ്രത്യേകതകൾ
ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേർക്ക് ഇരിക്കാം. താഴെ 30 പേർക്കും.
വൈകിട്ട് അഞ്ചിന് എറണാകുളം സ്റ്റാൻഡിൽ നിന്നാരംഭിച്ച് തോപ്പുംപടി വഴി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എത്തി അവിടെ നിന്ന് മറൈൻഡ്രൈവ് വഴി സ്റ്രാൻഡിൽ എത്തും
മൂന്ന് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ ബസ് സഞ്ചരിക്കും
രാത്രി 9.30 മുതൽ 12.30 വരെയുള്ള മറ്റൊരു സർവീസും പരിഗണിക്കും
ഓൺലൈൻ വഴിയാകും ബുക്കിംഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |