SignIn
Kerala Kaumudi Online
Saturday, 17 October 2026 12.45 AM IST

കെ.എസ്.ആർ.ടി.സി: മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561

1

തിരുവനന്തപുരം:ശബരിമല മണ്ഡലപൂജകാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളും വിവിധ ഡിപ്പോകളിൽ നിന്നുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

തീർത്ഥാടകതിരക്ക് വർദ്ധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകളുണ്ടാകും. ലീസ് വ്യവസ്ഥയിൽ ബസുകൾ ഏർപ്പെടുത്തും. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്‌പെഷ്യൽ സർവീസുകളുണ്ടാകും.

രണ്ട് ഘട്ടങ്ങളിലായി 1456 ജീവനക്കാരെ നിയോഗിക്കും. ബഡ്ജറ്റ് ടൂറിസം സെൽവഴി ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കും. ഓൺലൈൻ റിസർവേഷൻ ഒരുക്കും.

പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA